271 യാത്രക്കാരുമായി വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞ് വീണു മരിച്ചു

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സഹപൈലറ്റുമാര്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൈലറ്റ് ഇവാന്‍ അന്‍ഡൗര്‍
പൈലറ്റ് ഇവാന്‍ അന്‍ഡൗര്‍

പനാമ: 271 യാത്രക്കാരുമായി മയാമിയില്‍ നിന്ന് ചിലിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ കുഴഞ്ഞുവീണ പൈലറ്റ് മരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സഹപൈലറ്റുമാര്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈലറ്റായ ഇവാന്‍ അന്‍ഡൗറാണ് മരിച്ചത്. 56 വയസായിരുന്നു.

ഹൃദയാഘാതമുണ്ടായതിന് പിന്നാലെ, പൈലറ്റ് വിമാനത്തിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി പനാമ നഗരത്തിലെ ടോക്കുമെന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇറക്കി ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുതിര്‍ന്ന പൈലറ്റായ ഇവാന്‍ 25 വര്‍ഷത്തിലധികമായി വിമാനം പറത്തുന്നയാളാണ്.

'പൈലറ്റിന്റെ മരണത്തില്‍ ലാതം എയര്‍ലൈന്‍സ് അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. സമര്‍പ്പണവും പ്രൊഫഷണലിസവും അര്‍പ്പണബോധവും കൊണ്ട് എപ്പോഴും വേറിട്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ 25 വര്‍ഷത്തെ കരിയറിനും വിലപ്പെട്ട സംഭാവനയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഫ്‌ലൈറ്റിനിടെ, അപകടത്തില്‍പ്പെട്ട പൈലറ്റിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും നടത്തിയിരുന്നു'- എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com