അമേരിക്കയില്‍ ആകാശത്തു നിന്ന് വീടിന് മുകളില്‍ കൂറ്റന്‍ ഐസ് കട്ട പതിച്ചു. യുഎസിലെ മാസോചുസെറ്റിസിലാണ് സംഭവം നടന്നത്. ഐസ് കട്ട വീണ് വീടിന്റെ റൂഫിന് കേടുപാട് സംഭവിച്ചു.
ആകാശത്തിലൂടെ പോയ വിമാനത്തില്‍ നിന്ന് വലിയ ഐസ് കട്ട വീണതാകാം എന്നാണ് വീട്ടുകാര്‍ കരുതുന്നത്. രാത്രിയില്‍ മേല്‍ക്കൂരയില്‍ എന്തോ വലിയ സാധനം പതിച്ച ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ഐസ് കട്ട കണ്ടതെന്ന് വീടിന്റെ ഉടമസ്ഥരായ ജെഫ് ഇല്ഗും ഭാര്യ അമേലിയ റെയിന്വിലെയും പറഞ്ഞു.
ശബ്ദം കേട്ടയുടനെ, ഉറങ്ങിക്കിടന്ന കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി. നോക്കുമ്പോള്‍, ഐസ് കട്ടയുടെ വലിയൊരു ഭാഗം വീടിന്റെ റൂഫില്‍ പതിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു-ജെഫ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ; ലൂണയ്ക്ക് സാങ്കേതിക തകരാർ; ഭ്രമണപഥ മാറ്റം നടന്നില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ