നാലുപേര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട് ബില്ലടയ്ക്കാതെ പോയി; രണ്ടു രാജ്യങ്ങളുടെ നയതന്ത്ര പ്രശ്‌നമായ കഥ!

അല്‍ബേനിയയിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ഇറ്റലിക്കാര്‍ക്ക് വേണ്ടി പണം അടച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി/എഎഫ്പി
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി/എഎഫ്പി

ല്‍ബേനിയയിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാതെ മുങ്ങിയ ഇറ്റലിക്കാര്‍ക്ക് വേണ്ടി പണം അടച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍. നാല് ഇറ്റാലിയന്‍ സഞ്ചാരികള്‍ കാണിച്ച വകതിരിവില്ലായ്മയാണ്, ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ വരെ ഇടപെട്ട വിഷയമായി മാറിയത്. 

അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ, തന്റെ ഇറ്റലി സന്ദര്‍ശന വേളയില്‍ ഇക്കാര്യം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയോട് പറഞ്ഞു. ഇതിന് പിന്നാലെ, ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍ അല്‍ബേനിയയിലെ ഇറ്റാലിന്‍ എംബസിക്ക് മെലോനി നിര്‍ദേശം നല്‍കുകയായിരുന്നു. 

'പോയി ആ വിഡ്ഢികളുടെ ബില്ല് കൊടുക്കു' എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലില്‍ എത്തിയ ഉദ്യോഗസ്ഥര്‍ 7,245 രൂപ ബില്‍ അടച്ചതായി ഇറ്റാലിയന്‍ എംബസി ഉഅറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com