ആദ്യമായി ചന്ദ്രയാത്ര നടത്തിയത് ഒരു കൂട്ടം ആമകൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

റഷ്യന്‍ ടോര്‍ട്ടോയിസ് എന്ന പേരിൽ അറിയപ്പെടുന്ന ആമകളാണ് ആദ്യമായി ചന്ദ്രയാത്ര നടത്തിയത്
ഫയൽ ചിത്രം/ എ പി
ഫയൽ ചിത്രം/ എ പി

ഹിരാകാശ രം​ഗത്തെ മുന്നേറ്റത്തിൽ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ന് ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതോടെ  ഈ ശ്രമത്തിൽ വിജയിക്കുന്ന  നാലാമത്തെ രാജ്യമാകും ഇന്ത്യ. 

എന്നാൽ പതിറ്റാണ്ടുകളായി തുടരുന്നതാണ് ബഹിരാകാശം കീഴ്‌പ്പെടുത്താനുള്ള യുദ്ധം. ആദ്യമായി ചന്ദ്രയാത്ര നടത്തിയ ജീവി ഏതാണെന്ന് അറിയാമോ?  ഒരു കൂട്ടം കരയാമകൾ... 1968 സെപ്റ്റംബര്‍ 18ന് സോവിയറ്റ് യൂണിയന്റെ സോണ്ട് 5 എന്ന ചന്ദ്രദൗത്യമായിരുന്നു അത്. ദൗത്യത്തിനായി അന്ന് ഉപയോഗിച്ചത് മധ്യേഷ്യയില്‍ കാണപ്പെടുന്ന അഫ്ഗാന്‍ ടോര്‍ട്ടോയിസ്, റഷ്യന്‍ ടോര്‍ട്ടോയിസ് തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന ആമകളെയാണ്. അവയ്‌ക്കൊപ്പം കുറച്ചു പുഴുക്കളും ഈച്ചകളും ചില പഴങ്ങളുടെ വിത്തുകളുമുണ്ടായിരുന്നു.

ചന്ദ്രനെ വലംവച്ച ശേഷം ദൗത്യവാഹനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. അന്ന് ആമകള്‍ക്ക് കുറച്ചു ഭാരം കുറഞ്ഞതല്ലാതെ മറ്റ് കുളപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ്. ആദ്യമായി ബഹിരാകാശത്തെത്തിയ മൃഗം ഒരു നായക്കുട്ടിയായിരുന്നു. ബഹിരാകാശത്ത് ജീവികളില്‍ ഉണ്ടാകുന്ന മാറ്റം പഠിക്കാനായി സോവിയറ്റ് യൂണിയനാണ് ലെയ്ക എന്ന നായക്കുട്ടിയെ ബഹിരാകാശത്ത് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com