ഇരട്ട ഹൃദയാഘാതം; ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് 33-ാം വയസിൽ അന്തരിച്ചു

ഒരാഴ്‌ച കോമ അവസ്ഥയിലായിരുന്നു ലാരിസ
ലാരിസ ബോർജസ്/ ഇൻസ്റ്റ​ഗ്രാം
ലാരിസ ബോർജസ്/ ഇൻസ്റ്റ​ഗ്രാം

ബ്രസീലിയ: ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 33 വയസായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്രമദോയിലേക്കുള്ള യാത്രക്കിടെ ആഗസ്റ്റ് 20നാണ് ലാരിസ ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാരിസ കോമ അവസ്ഥയിലായിരുന്നു.

അതിനിടെ ആ​ഗസ്റ്റ് 28ന് രണ്ടാമതും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ലാരിസയുടെ കുടുംബമാണ് മരണവാർത്ത ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ശരീരത്തിൽ മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ  ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.

വിദ​ഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുയെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഫിറ്റ്നസ്, ഫാഷൻ, യാത്ര സംബന്ധിക്കുന്ന വിവരങ്ങൾ ലാരിസ ഇൻസ്റ്റ​ഗ്രാമിലൂടെ പതിവായി പങ്കുവെക്കുമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരുണ്ട് ലാരിസയ്‌ക്ക്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com