അലങ്കാര വസ്തുവെന്ന് കരുതി സൂക്ഷിച്ചു; ബോംബ് എന്ന് അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, ഞെട്ടി ദമ്പതികൾ 

വീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു  ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍
പൂന്തോട്ടത്തിൽ അലങ്കാര വസ്തുവായി സൂക്ഷിച്ചിരുന്ന ബോംബ്, ട്വിറ്റർ
പൂന്തോട്ടത്തിൽ അലങ്കാര വസ്തുവായി സൂക്ഷിച്ചിരുന്ന ബോംബ്, ട്വിറ്റർ

ലണ്ടന്‍: വീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു  ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍. ചാര്‍ജ് ഒന്നും ഇല്ലാത്ത ഡമ്മി ബോംബ് ആയിരിക്കും ഇതെന്നാണ് യുകെയിലെ സിയാന്‍, ജെഫ്രി എഡ്വേര്‍ഡ് ദമ്പതികള്‍ കരുതിയിരുന്നത്. പൂന്തോട്ട പരിപാലനത്തിനിടെ പതിവായി കൊലശേരിയിലെ മണ്ണ് തട്ടിക്കളയാന്‍ ഇതില്‍ തട്ടാറുണ്ടായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.

ബുധനാഴ്ച പൊലീസുകാരുടെ ശ്രദ്ധയിലാണ് ബോംബ് പെട്ടത്. ആ ദിവസം രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദമ്പതികള്‍ പറയുന്നു. 'ഞങ്ങള്‍ വീട് വിട്ടുപോകില്ല. ഞങ്ങള്‍ ഇവിടെ തന്നെ തുടരും. ഇത് പൊട്ടിത്തെറിക്കുകയാണെങ്കില്‍ ഞങ്ങളും ഇതോടൊപ്പം ഇല്ലാതാകും'- ദമ്പതികള്‍ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തോട് പറഞ്ഞു.

ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോയി അഞ്ച് ടണ്‍ മണലില്‍ കുഴിച്ചിട്ട് പൊട്ടിച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. വര്‍ഷങ്ങളുടെ പഴക്കം ഉള്ളത് കൊണ്ട് വളരെ കുറച്ച് ചാര്‍ജ് മാത്രമേ ബോംബിന് ഉണ്ടായിരുന്നുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ ബോംബ്. 1982ലാണ് പൂന്തോട്ടത്തില്‍ ബോംബ് സൂക്ഷിച്ചിരുന്ന വീട് ദമ്പതികള്‍ വാങ്ങിയത്. മോറീസ് കുടുംബത്തില്‍ നിന്നാണ് വീട് വാങ്ങിയത്. നൂറ് വര്‍ഷം മുന്‍പാണ് ബോംബ് കണ്ടെത്തിയത് എന്നാണ് മോറീസ് കുടുംബം പറഞ്ഞിരുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളത് കൊണ്ട് ഡമ്മി ബോംബ് ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ദമ്പതികള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com