'കാറ്റ് കൊണ്ടു പോയി, മരച്ചില്ലയിൽ കോർത്തുനിർത്തി!'; നാല് മാസം പ്രായമായ കുഞ്ഞിന്റെ അത്ഭുത രക്ഷപെടൽ

കുഞ്ഞിനെ എടുക്കുന്നതിനിടെ കാറ്റ് കുഞ്ഞിനെ പറത്തിക്കൊണ്ടു പോവുകയായിരുന്നു
നാല് മാസം പ്രായ കുഞ്ഞിന്റെ രക്ഷപെട്ടു/ എക്‌സ്
നാല് മാസം പ്രായ കുഞ്ഞിന്റെ രക്ഷപെട്ടു/ എക്‌സ്

വാഷിങ്‌ടൺ: കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെന്നിസിയിൽ വീശിയടിച്ച അതിശക്തമായ കാറ്റിൽ പറന്നു പോയ നാല്‌മാസം പ്രായമായ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപെടലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറാലകുന്നത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.40 ഓടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. കനത്ത നാശനഷ്‌ടമുണ്ടാക്കിയ ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു. 62 പേർക്ക് പരിക്കേറ്റു. 

22കാരിയായ സിഡ്നി മൂറും കാമുകനും രണ്ടു മക്കളും താമസിക്കുന്ന വീട് ചുഴലിക്കാറ്റ് അടിച്ചതിന് പിന്നാലെ രണ്ടായി പിളർന്നു. മണിക്കൂറിൽ 150 മൈൽ വേ​ഗത്തിലാണ് കാറ്റ് വീശിയത്. ഒരു വയസുകാരൻ പ്രിൻസ്റ്റൺ ചാടിപ്പിടിച്ചപ്പോഴേക്കും ചുവരുകൾ മുഴുവനോട് ഇടിയാൻ തുടങ്ങി. നാല് മാസമായ കുഞ്ഞ് ലോഡ് ബാസ്ക്കറ്റിലായിരുന്നു. കുഞ്ഞിനെ എടുക്കുന്നതിനിടെ കാറ്റ് പറത്തിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ കാമുകൻ അരാമിസ് യംഗ്ബ്ലഡ് ചാടാൻ ശ്രമിച്ചെങ്കിൽ വീണു പരിക്കേറ്റു. 

അടുത്ത പത്ത് മിനിറ്റ് എന്തു ചെയ്യണമെന്ന് അറിയാതെ പരിസ്പരം കരയാൻ മാത്രമാണ് കഴിഞ്ഞതെന്ന് മൂർ പറഞ്ഞു. തുടർന്ന് കാറ്റ് ശമിച്ചപ്പോൾ കുഞ്ഞിനെ തിരക്കി ഞങ്ങൾ ഇറങ്ങി. കുഞ്ഞ് മരിച്ചെന്ന് ഞങ്ങൾ തീർച്ചപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ വീട്ടിൽ നിന്നും കുറച്ച് മാറി ഒരു മരക്കൊമ്പിൽ കോർത്ത് ബാസ്ക്കറ്റും അതിൽ കുഞ്ഞും ഉണ്ടായിരുന്നു. ലോഡിന് ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. ആരോ അവനെ രക്ഷിച്ച് മരക്കൊമ്പിൽ കോർത്തു വെച്ചതുപോലെയാണ് തോന്നിയതെന്നും മൂർ പറഞ്ഞു. വീടും വാഹനവും സമ്പാദ്യവുമെല്ലാം നഷ്ടമായ കുടുംബത്തിന് വേണ്ടി ഒരു ഫണ്ട് റേയി‌സിങ് പേജ് തുടങ്ങി. ആ പേജിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com