ലിബിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞു; 61 പേര്‍ മുങ്ങിമരിച്ചു

യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കെയ്‌റോ: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി പുറത്തുവിട്ട വിവരം. 

ലിബിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സുവാര പട്ടണത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ശക്തമായ കടല്‍ ആക്രമണത്തെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ബോട്ടില്‍  86 പേരുണ്ടായിരുന്നുവെന്നാണ് കണക്ക്. 61 പേര്‍ മരിച്ചതായി  യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുടിയേറ്റക്കാര്‍ യൂറോപ്പിലേക്കു പോകുന്നതിനായി തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള അപകടകരമായ പാതയും ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ മൈഗ്രേഷന്‍ റൂട്ടുകളിലൊന്നാണ് സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ പാത. ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും യുദ്ധവും ദാരിദ്ര്യവും മൂലം നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റാണ് ലിബിയ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com