ടെഹ്‌റാന്: സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്കെതിരെയുള്ള പുതിയ കേസില്‍ ഇറാന്‍ വിചാരണ തുടങ്ങുന്നു. ചൊവ്വാഴ്ച ടെഹ്‌റാനിലെ റെവലൂഷണറി കോടതിയിലാണ് വിചാരണ. എവിന്‍ ജയിലില്‍ കഴിയുന്ന നര്‍ഗീസിനെ ടെഹ്‌റാന് പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ മന്ത്രാലയം ഇതിന് അനുമതി തേടിയെന്നും കുടുംബം പറഞ്ഞു.
നര്‍ഗീസിനുവേണ്ടി അവരുടെ മക്കള്‍ ഈ മാസം പത്തിന് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയിരുന്നു. നൊബേല്‍ ഏറ്റുവാങ്ങിയ സമയത്ത് നര്‍ഗേസ് ജയിലില്‍ നിരാഹാരത്തിലായിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ പുതിയ കുറ്റങ്ങളെന്താണെന്ന് വ്യക്തമല്ല. ജയിലില്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി പുതിയ കുറ്റങ്ങള്‍ ചുമത്തിയതാകാമെന്നാണ് കരുതുന്നത്. ജയിലിലെ പ്രവൃത്തികളുടെ പേരില്‍ മൂന്നാംതവണയാണ് നര്‍ഗേസ് വിചാരണ നേരിടുന്നത്.
51-കാരിയായ നര്‍ഗീസ് 2021 നവംബര്‍ മുതല്‍ ജയിലിലാണ്. കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ 13 തവണയാണ് നര്‍ഗീസിനെ ഇറാന്‍ ഭരണകൂടം അറസ്റ്റുചെയ്തത്. അഞ്ചുകേസുകളിലായി 31 വര്‍ഷം തടവും 154 ചാട്ടവാറടിയും ശിക്ഷയായി വിധിച്ചു. ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കിയതിനും വധശിക്ഷയ്ക്കും എതിരെയാണ് നര്‍ഗീസ് പോരാടിയത്. ഇതോടെ 51 കാരിയായ നര്‍ഗീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക