സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്റെ താക്കീത്

സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ താക്കീത് നല്‍കി
സഈദ് റാസി മൗസവി/ എക്സ്
സഈദ് റാസി മൗസവി/ എക്സ്

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.

ഡമസ്‌കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രയേല്‍ സൈന്യം  ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു വരികയായിരുന്നു സഈദ് റാസി മൗസവി. 

മൗസവിയുടെ മരണത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കടുത്ത ദുഃഖം രേഖപ്പെടുത്തി. സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ താക്കീത് നല്‍കി. ഇസ്രയേലിന്റെ വേവലാതിയും കഴിവില്ലായ്മയുമാണ് മൗസവിയുടെ വധത്തിന് പിന്നിലെന്നും ഇറാന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com