2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ചോദ്യങ്ങള്‍ അറിയാമോ?, പട്ടിക പുറത്തുവിട്ട് ഗൂഗിള്‍

എന്തു സംശയം തോന്നിയാലും ഉടന്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ രീതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്തു സംശയം തോന്നിയാലും ഉടന്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നതാണ് ഇന്നത്തെ രീതി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ചോദിച്ച ചില സംശയങ്ങള്‍ കണ്ടാല്‍ പലപ്പോഴും ചിരി വരാറുണ്ട്. ഓരോ കൊല്ലവും വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത പ്രമുഖ പേരുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിടാറുണ്ട്. 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സെര്‍ച്ച് ചെയ്ത ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.

What is the speed bump position? ഈ ചോദ്യമാണ് 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ തെരഞ്ഞത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലൗ ഐലന്‍ഡ് എന്ന റിയാലിറ്റി ഷോയ്ക്കിടെ ഒരു മത്സരാര്‍ഥി ഈ ചോദ്യം ഉന്നയിച്ചതോടെയാണ് ഇതിന് കൂടുതല്‍ പ്രചാരം ലഭിച്ചത്. ഇത് ഗൂഗിളില്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ തെരഞ്ഞ ഒരു ചോദ്യമായി മാറുകയായിരുന്നു. സെക്‌സ് പോസിഷനുമായി ബന്ധപ്പെട്ട ചോദ്യമാണിത്. ഇത് എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് ഉപയോക്താക്കള്‍ കൂടുതലായി ഗൂഗിളിനെ ആശ്രയിച്ചത്. 

ഗര്‍ഭകാലത്ത് സെക്‌സ് നടത്തുന്നത് സുരക്ഷിതമാണോ എന്ന ചോദ്യമാണ് പട്ടികയില്‍ ഇടംപിടിച്ച രണ്ടാമത്തെ ചോദ്യം. ലൈംഗികാരോഗ്യം ഉള്‍പ്പെടെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ഉപയോക്താക്കള്‍ ഗൂഗിളിനെ ആശ്രയിച്ചിട്ടുണ്ട്. How many dates should you go on before having sex?, How many calories do you burn during sex?, How long after a miscarriage can you have sex?, What is anal sex?, Why do I have no sex drive (female)? How do fish have sex? എന്നിവയാണ് ലിസ്റ്റില്‍ തൊട്ടുതാഴെയുള്ള മറ്റു ചോദ്യങ്ങള്‍ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com