ഇൻസ്റ്റാ​ഗ്രാമിൽ ​ഗ്ലാമറസ് ചിത്രങ്ങൾ, കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി; മകളെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്

അറേബ്യൻ ഗൾഫ് കപ്പിലെ ഇറാഖിന്റെ കളികാണാൻ നാട്ടിലെത്തിയ തൈബയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. 
മകളെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്
മകളെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്

ജാതിയുടേയും മതത്തിന്റെ വിശ്വാസത്തിന്റെയും പേരിൽ ലോകത്തിന്റെ പലഭാ​ഗങ്ങളിൽ ദുരഭിമാനകൊലകൾ നടക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇറാഖിൽ നിന്നും പുറത്ത് വരുന്നത്. വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയ മകളെ അഞ്ച് വർഷത്തിന് ശേഷം പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. ​

കടുത്ത നിയന്ത്രണത്തിലുള്ള മതാധിഷ്ഠിതായ കുടുംബത്തിൽ നിന്നും 2017ലാണ് തൈബ അലലി എന്ന പെൺകുട്ടി രക്ഷപ്പെട്ട് തുർക്കിയിൽ എത്തിയത്. ​ഗ്ലാമറസ് വേഷത്തിൽ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ ഇടുന്നതിന് കുടുംബത്തിൽ നിന്നും അവൾക്ക് നിരന്തമായി ഭീഷണിയുണ്ടായിരുന്നു. പിതാവിന്റെ സമ്മർദ്ദത്തെ തുടർന്ന് പല ചിത്രങ്ങളും ഇൻസ്റ്റാ​ഗ്രാമിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. സിറിയൻ പൗരനായ ആൺസുഹൃത്തിനൊപ്പം തുർക്കിയിൽ അഞ്ച് വർഷം താമസമായിരുന്ന തൈബി 2023 ജനുവരിയിൽ അറേബ്യൻ ഗൾഫ് കപ്പിലെ ഇറാഖിന്റെ കളികാണാനാണ്  സ്വന്തം നാട്ടിലേക്ക് മടങ്ങി വന്നത്.

അമ്മയെ കാണാൻ സുഹൃത്തിന്റെ വീട്ടിലെത്തിയ തൈബിയെ അച്ഛൻ ലഹരി മരുന്ന് നൽകി മയക്കിയ ശേഷം അൽ ഖാദിസിയയിലുള്ള കുടുംബ വീട്ടിൽ എത്തിച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് താൻ ഇതു ചെയ്‌തതെന്ന് പിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ച് ഇറാഖിൽ ശിക്ഷ ഇളവ് ലഭിക്കാറുണ്ട്. കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന വാദം ഉന്നയിച്ച് പിതാവിന് ശിക്ഷയിൽ ഇളവ് നേടാനാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com