മതനിന്ദ; പാകിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു 

48 മണിക്കൂർ തരംതാഴ്ത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് പൂർണമായും നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്.
പാകിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു/ ചിത്രം ട്വിറ്റർ
പാകിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു/ ചിത്രം ട്വിറ്റർ

ഇസ്ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാൻ തയ്യാറാകത്തതിന്റെ പേരിൽ രാജ്യത്ത് വിക്കിപീഡിയ നിരോധിച്ചതായി പാകിസ്ഥാൻ ടെലികോം അതോറിട്ടി അറിയിച്ചു. നേരത്തെ വിക്കിപീഡിയയെ 48 മണിക്കൂർ തരംതാഴ്ത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് പൂർണമായും നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. അതേസമയം വെബ്സൈറ്റ് ഉള്ളടക്കം നീക്കം ചെയ്‌താൽ നിരോധനം മാറ്റുന്നത് പരി​ഗണിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

ഇതുസബന്ധിച്ച അറിയിപ്പ് വിക്കിപീഡിയയ്ക്ക് അയച്ചിരുന്നു. എന്നാൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താനോ വിശദീകരണം നൽകാനോ വിക്കിപീഡിയ തയ്യാറായില്ലെന്നും ടെലികോം പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞു.  നിരോധനത്തിനെതിരെ വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധവും ഉയർന്നു. വിക്കിപീഡിയ ആർക്കും എഡിറ്റ് ചെയ്യാവുന്ന ഒരു ക്രൗഡ് സോഴ്‌സ് പ്ലാറ്റ്‌ഫോമാണെന്നും നിരോധിക്കുന്നതിന് പകരം ഉള്ളടക്കം എഡിറ്റ് ചെയ്യുന്നതായിരുന്നില്ലെ നല്ലതെന്നാണ് പാകിസ്ഥാനിലെ മാധ്യമ സ്ഥാപനമായ ബോലോബിയുടെ മേധാവി സന സലീം പ്രതികരിച്ചു.

എന്നാൽ നിരോധനം ഭരണഘടന വിരുദ്ധവും  അപഹാസ്യവുമാണെന്ന് പൊതുപ്രവർത്തക ഉസാമ ഖിൽജി പറഞ്ഞു. സർക്കാരിന്റെ ഈ നടപടി വിദ്യാർഥികളെയും ​ഗവേഷകരെയും പ്രതികൂലമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു. 2012ൽ ഇസ്ലാം വിരുദ്ധ സിനിമയെന്ന് ചൂണ്ടിക്കാട്ടി പാക് സർക്കാർ 700 ലധികം യൂട്യൂബ് ലിങ്കുകൾ തടഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com