'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ്  ബ്രിട്ടനിലും ഫ്രാൻസിലും

റഷ്യയ്‌ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി.
വ്ലാഡിമിർ സെലൻസ്കി/ ചിത്രം ട്വിറ്റ
വ്ലാഡിമിർ സെലൻസ്കി/ ചിത്രം ട്വിറ്റ

ലണ്ടൻ: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി ബ്രിട്ടനിലും ഫ്രാൻസിലും എത്തി. ചാൾസ് രാജാവിനെയും യുകെ പ്രധാനമന്ത്രിയെയും സന്ദർശിച്ച അദ്ദേഹം റഷ്യയ്‌ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടു. ‘ബ്രിട്ടനിലെ രാജാവ് വ്യോമസേന പൈലറ്റാണ്. യുക്രൈനിലാകട്ടെ, ഓരോ പൈലറ്റും രാജാവാണ്’ എന്ന് യുകെയിൽ നടത്തിയ പ്രസം​ഗത്തിൽ സെലൻസ്കി പറഞ്ഞു.

യുഎസിന്റെ എഫ് 16 വിമാനങ്ങളും സ്വീഡിഷ് യുദ്ധവിമാനങ്ങളും ആവശ്യപ്പെട്ടിരുന്ന സെലൻസ്കി ആദ്യമായാണ് ഇക്കാര്യത്തിൽ ബ്രിട്ടന്റെ സഹായം തേടുന്നത്. യുക്രൈനിന് ദീർഘകാല അടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏതിനം വിമാനമെന്ന കാര്യം പരിശോധിക്കാൻ പ്രതിരോധമന്ത്രി ബെൻ വാലസിനു നിർദേശം നൽകി. യുദ്ധത്തിന്റെ ആരംഭം മുതൽ ഒപ്പം നിൽക്കുന്ന ബ്രിട്ടനു നന്ദി പറയാൻ കൂടിയായിരുന്നു സന്ദർ‌ശനം.

പാരീസിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. യുക്രൈനെ ഫ്രാൻസ് സഹായിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com