വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകള്‍ താഴേക്ക്‌; ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ 

ബോണ്‍എകാങ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്
മേല്‍ക്കൂര തകര്‍ന്ന് കൂട്ടത്തോടെ പെരുമ്പാമ്പുകള്‍ താഴേക്ക് വീഴുന്ന ദൃശ്യം
മേല്‍ക്കൂര തകര്‍ന്ന് കൂട്ടത്തോടെ പെരുമ്പാമ്പുകള്‍ താഴേക്ക് വീഴുന്ന ദൃശ്യം

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില വീഡിയോകള്‍ ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് തമാശ നിറഞ്ഞതാണ്. ഇപ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴെ വീഴുന്ന മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്.

ബോണ്‍എകാങ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്.  ഇത്തരം സന്ദര്‍ഭം വന്നാല്‍ വീട് കത്തിക്കുന്നതാണ് നല്ലത് എന്ന ആമുഖത്തോടുകൂടിയാണ് വീഡിയോ.

മലേഷ്യയിൽ നിന്നുള്ളതാണ് ദൃശ്യം. വീടിന്റെ മേല്‍ക്കൂരയില്‍ പാമ്പ് ഉണ്ട് എന്ന് അറിഞ്ഞ് പാമ്പ് പിടിത്തക്കാരന്‍ എത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഇരുമ്പ് വടി ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഒന്നല്ല, മൂന്ന് പെരുമ്പാമ്പുകള്‍ മേല്‍ക്കൂര തകര്‍ന്ന് താഴെ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

പാമ്പുകളെ കണ്ട് വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ഒരു പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചപ്പോഴാണ് മേല്‍ക്കൂര തകര്‍ന്ന് കൂട്ടത്തോടെ താഴെ വീണത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com