കോൺടാക്‌റ്റ് ലെൻസ് വച്ച് ഉറങ്ങി, എഴുന്നേറ്റപ്പോൾ 21കാരന്റെ കാഴ്ച നഷ്‌ടമായി കാരണം കണ്ണ് ഭക്ഷിക്കുന്ന പാരസൈറ്റ്

കോൺ​ടാക്‌റ്റ് ലെൻസ് വച്ചുറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ് മൂലമാണ് കാഴ്ച നഷ്ടമായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫ്ലോറിഡ: കോൺ​ടാക്‌റ്റ് ലെൻസ് വച്ചുറങ്ങിയ യുവാവിന് കാഴ്‌ച നഷ്‌ടമായി. യുഎസിലെ ഫ്ലോറിഡയിൽ മൈക്ക് ക്രംഹോൾസ് എന്ന 21കാരനാണ് കാഴ്‌ച നഷ്ടമായത്. ഉറങ്ങാൻ നേരം ലെൻസ് മാറ്റിവെക്കാൻ മറന്നു. രാവിലെ എഴുന്നേറ്റപ്പോൾ കണ്ണുകൾ ചുവന്നിരുന്നു. തുടർന്ന് അഞ്ച് നേത്രരോ​ഗ വിദ​ഗ്‌ധരെയും രണ്ട് കോർണിയ സ്‌പെഷലിസ്റ്റിനെയും കണ്ടു. പിന്നീടാണ് രോ​ഗം സ്ഥിരീകരിച്ചത്.

കോൺ​ടാക്‌റ്റ് ലെൻസ് വച്ചുറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂർവയിനം പാരസൈറ്റ് മൂലമാണ് കാഴ്ച നഷ്ടമായത്. അകന്തമെബ കെരറ്റിറ്റിസ് എന്ന രോഗാവസ്ഥയാണിത്. ലെൻസ് ഉപയോ​ഗിക്കാൻ തുടങ്ങി ഏഴു വർഷത്തിനിടയിൽ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ ​ഗുരുതരമായെന്നും യുവാവ് പറഞ്ഞു.

അകന്തമെബ കെരറ്റിറ്റിസ് ബാധിച്ചാൽ പൂർണ്ണമായും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായാൽ 50 ശതമാനം കാഴ്ചശക്തി മൈക്കിന് തിരികെ ലഭിച്ചേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com