2022 ഏറ്റവും ചൂടുകൂടിയ അഞ്ചാമത്തെ വര്‍ഷം; മുന്നറിയിപ്പായി കാണണമെന്ന് നാസ

2022 ഏറ്റവും ചൂടുകൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നെന്ന് നാസ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


2022 ഏറ്റവും ചൂടുകൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നെന്ന് നാസ. 2022ലെ ആഗോള താപനില 1.6 ഡിഗ്രി ഫാരന്‍ഹീറ്റ് (0.89 ഡിഗ്രി സെല്‍ഷ്യസ്) ആയിരുന്നു. ഇത് 1951 മുതല്‍ 1980വരെയുള്ളതിനെക്കാള്‍ മുകളിലാണെന്ന് നാസയുടെ ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ചൂടുകൂടന്ന പ്രവണത മുന്നറിയിപ്പാണെന്ന് നാസാ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 

കാട്ടുതീകള്‍ വര്‍ധിക്കുന്നു. ചുഴലിക്കാറ്റുകള്‍ ശക്തമാകുന്നു. വരള്‍ച്ച വര്‍ധിച്ചു, സമുദ്ര നിരപ്പ് ഉയരുന്നു. കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതില്‍ നാസയുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

1980മുതല്‍ പുതിയ കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം കഴിഞ്ഞ 9വര്‍ഷം ഏറ്റവും ചൂടുകൂടിയ കാലമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ശരാശരി കണക്കിനെക്കാള്‍ 2022ല്‍ ഭൂമിയില്‍ രണ്ട് ഡ്രിഗി ഫാരന്‍ഹീറ്റ് ചൂട് വര്‍ധിച്ചു. 

ചൂട് വര്‍ധിക്കാനുള്ള പ്രധാന കാരണം കണക്കില്ലാതെ പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കോവിഡ് കാരണം 2020ല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ അളവ് കുറഞ്ഞെങ്കിലും 2022ല്‍ ഇത് വീണ്ടും വര്‍ധിച്ചെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. 

ആര്‍ട്ടിക് മേഖലയില്‍ ചൂടു കൂടുന്ന പ്രവണത വര്‍ധിക്കുന്നു. ഇത് ആഗോള ശരാശരിയുടെ നാലുമടങ്ങ് വേഗത്തിലാണ്. വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍, അന്റാര്‍ട്ടിക് റിസര്‍ച്ച് സ്റ്റേഷന്‍, കടലിലെ താപനില അളക്കാനായി കപ്പലുകളിലും മറ്റും ഘടിപ്പിച്ച ഉപകരണങ്ങള്‍, ഉപഗ്രഹ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നാസ പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com