സിപ് ലൈനിൽ നിന്നും ആറു വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു; അത്ഭുത രക്ഷപ്പെടൽ, ഞെട്ടിക്കുന്ന വിഡിയോ

സിപ് ലൈനില്‍ നിന്ന് ആറു വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു
സിപ് ലൈനില്‍ നിന്ന് ആറു വയസുകാരൻ താഴ്ചയിലേക്ക് വീണു/ ട്വിറ്റർ
സിപ് ലൈനില്‍ നിന്ന് ആറു വയസുകാരൻ താഴ്ചയിലേക്ക് വീണു/ ട്വിറ്റർ

മെക്‌സിക്കോയിലെ അമ്യൂസ്മെന്റ് പാർക്കിൽ സിപ് ലൈനില്‍ നിന്ന് ആറു വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സിപ് ലൈനുമായി ഘടിപ്പിച്ച സുരക്ഷാ കവചം പൊട്ടിയാണ് കുട്ടി തഴേക്ക് വീണത്. 40 അടി താഴ്ചയിലെ പൂളിലേക്ക് വീണ സീസർ എന്ന ആറുവയസുകാരനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സിപ് ലൈൻ ചെയ്യുമ്പോൾ കുട്ടിക്കൊപ്പം ജീവനക്കാരനും ഉണ്ടായിരുന്നു. എന്നാൽ ഇതിനിടെ സിപ് ലൈനിൽ നിന്നും കുട്ടി താഴേക്ക് വീഴുകയായിരുന്നു. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. പൂളില്‍ വീണ കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ രക്ഷപ്പെടുത്തി. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

ജീവനക്കാർ മികച്ച പരിശീലനം നല്‍കാത്തതും, സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ആക്ഷേപം. സംഭവത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com