'വെളുത്ത പൗഡര്‍' കണ്ടെത്തി; വൈറ്റ് ഹൗസ് ഒഴിപ്പിച്ചു, അന്വേഷണത്തില്‍ ട്വിസ്റ്റ്

സംശയാസ്പദകരമായ സാഹചര്യത്തില്‍ വെളുത്ത പൗഡര്‍ പാക്കറ്റ് കണ്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് ഒഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
വൈറ്റ് ഹൗസ്/ഫയല്‍
വൈറ്റ് ഹൗസ്/ഫയല്‍

വാഷിങ്ടണ്‍: സംശയാസ്പദകരമായ സാഹചര്യത്തില്‍ വെളുത്ത പൗഡര്‍ പാക്കറ്റ് കണ്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് ഒഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഞായറാഴ്ച വൈകുന്നേരമാണ് വൈറ്റ് ഹൗസ് ഭാഗികമായി ഒഴിപ്പിച്ചത്.

ഒരു കവറില്‍ വെളുത്ത പൗഡര്‍ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ വിഭാഗമാണ് ആദ്യം ഈ കവര്‍ കണ്ടത്. പിന്നീട് സീക്രട്ട് സര്‍വീസ് ഓഫീസര്‍മാരെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് കൊക്കൈന്‍ ആണെന്ന് കണ്ടെത്തി. വൈറ്റ് ഹൗസില്‍ കൊക്കൈന്‍ വന്നത് എവിടെനിന്നാണെന്ന് അന്വേഷണം തുടരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒഴിപ്പിക്കല്‍ നടന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നു. എന്നാല്‍, വൈറ്റ് ഹൗസിന്റെ ഏത് ഭാഗത്തുനിന്നാണ് കൊക്കൈന്‍ കിട്ടിയതെന്നും അളവ് എത്രയായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com