സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുമതി; 'ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത'യെന്ന് ഇറാന്‍ സര്‍ക്കാര്‍

ഇറാന്‍ പ്രോ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വരുന്ന സീസണില്‍ സ്ത്രീകള്‍ക്കും ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


റാന്‍ പ്രോ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വരുന്ന സീസണില്‍ സ്ത്രീകള്‍ക്കും ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. വളരെ ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമേ ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുള്ളു. 

'സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കും എന്നതാണ് ഈ വര്‍ഷത്തെ ലീഗിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്'- ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹിദ് താജ് പറഞ്ഞു. ഇറാനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ് ആണ് പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് (ഇറാന്‍ പ്രോ ലീഗ്). പതിനാറ് ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. 

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ കാണാന്‍ ഇറാനില്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, നിയമപരമായി സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ വിലക്കില്ല. മത പുരോഹിതന്‍മാരുടെ ഉന്നത സഭയാണ് അര്‍ധവസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ സ്ത്രീകള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം നടപ്പിലാക്കാനായി മത പൊലീസിനേയും വിന്യസിച്ചിരുന്നു.

2019ല്‍, പുരുഷ വേഷം ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിച്ചതില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ സഫര്‍ ഖൊദയാരി എന്ന പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ ഇറാനില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു.  

കഴിഞ്ഞ ഓഗസ്റ്റിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാന്‍ അവസരം ലഭിച്ചത്. 2022 ലോകകപ്പിലെ ടെഹ്‌റാനില്‍ നടന്ന ഇറാന്‍-കംബോഡിയ യോഗ്യതാ റൗണ്ട് മത്സരം കാണാന്‍ 4,000 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com