കൂട്ടത്തോടെ കുഴിച്ചുമൂടിയത് 87 മൃതദേഹങ്ങള്‍; ആര്‍എസ്എഫിന്റെ ക്രൂരത, സുഡാനില്‍ വംശഹത്യ

ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുഴിമാടം കണ്ടെത്തിയെന്ന് യുഎന്‍
സുഡാനില്‍ നിന്നുള്ള ചിത്രം/എഎഫ്പി
സുഡാനില്‍ നിന്നുള്ള ചിത്രം/എഎഫ്പി

രു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുഴിമാടം കണ്ടെത്തിയെന്ന് യുഎന്‍. അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സായുധ ഗ്രൂപ്പും കൊലപ്പെടുത്തിയ ആളുകളെ കുഴിച്ചുമൂടിയ സ്ഥലമാണ് കണ്ടെത്തിയത്. 87 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. 

ദര്‍ഫുല്‍ നഗരത്തില്‍ ആഴം അധികമല്ലിത്താ രണ്ട് കുഴികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മസ്‌ലിത് ഗോത്രവര്‍ഗത്തില്‍ പെട്ടവരുടേതാണ് അധികം മൃതദേഹങ്ങളും. 

ഇരു സേനാവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സമ്പൂര്‍ണ ആഭ്യന്തര യുദ്ധത്തിലേക്ക് മാറുകയാണെന്ന് യുഎന്‍ കഴിഞ്ഞദിസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍എസ്എഫും അതിന്റെ അറബ് സായുധ സഖ്യകക്ഷിയും ഇപ്പോള്‍ ആഫ്രിക്കന്‍ വംശജരെ ആക്രമിക്കുകയാണ്. 

ആര്‍എസ്എഫ് ആസ്ഥാനത്തിന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം മാറിയാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയ സ്ഥലം. ജൂണ്‍ 13മുതല്‍ 21വരെ ആര്‍എസ്എഫ് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെയാണ് കൂട്ടത്തോടെ കുഴിച്ചുമൂടിയത് എന്നാണ് വിവരം. ഏപ്രില്‍ പതിനഞ്ച് മുതലാണ് രാജ്യത്തെ ഇരു സേനാവിഭാഗങ്ങള്‍ അധികാരത്തിന് വേണ്ടി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com