19 അടി നീളം, 56 കിലോ തൂക്കം; ലോകത്തെ ഏറ്റവും നീളമേറിയ ബര്‍മീസ് പൈത്തണിനെ പിടികൂടി- വീഡിയോ 

ഫ്‌ളോറിഡയില്‍ ആണ് സംഭവം
ബര്‍മീസ് പൈത്തണിനെ പിടികൂടുന്ന ദൃശ്യം
ബര്‍മീസ് പൈത്തണിനെ പിടികൂടുന്ന ദൃശ്യം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബര്‍മീസ് പൈത്തണ്‍ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയത് എന്ന് കരുതുന്ന പെരുമ്പാമ്പിനെ പിടികൂടി. 56.6 കിലോ ഭാരവും 19 അടി നീളവുമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. 

ഫ്‌ളോറിഡയില്‍ ആണ് സംഭവം. 22 വയസുള്ള യുവാവാണ് പാമ്പിനെ പിടികൂടിയത്. 2020ല്‍ പിടികൂടിയതാണ് ഇതിന് മുന്‍പത്തെ ഏറ്റവും നീളം കൂടിയ ബര്‍മീസ് പൈത്തണ്‍. അന്ന് പിടികൂടിയ പെരുമ്പാമ്പിന് 18 അടി നീളമാണ് ഉണ്ടായിരുന്നത്. റോഡില്‍ കിടന്ന് യുവാവ് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com