ടെസ്റ്റിങിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു; ജപ്പാനില്‍ അപകടം (വീഡിയോ)

ജപ്പാനില്‍ പരീക്ഷണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു
സ്‌ഫോടനത്തിന്റെ ദൃശ്യം
സ്‌ഫോടനത്തിന്റെ ദൃശ്യം


പ്പാനില്‍ പരീക്ഷണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ജപ്പാന്‍ എയര്‍സ്‌പേസ് എക്‌സപ്ലോറേഷന്‍ ഏജന്‍സിയുടെ റോക്കറ്റ് ആണ് ടെസ്റ്റിങിനിടെ പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വടക്ക് കിഴക്കന്‍ ജപ്പാനിലെ അകിത പ്രവിശ്യയിലെ പരീക്ഷണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. അപകടത്തിന് പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബഹിരാകാശ ഏജന്‍സി അറിയിച്ചു.

ടെസ്റ്റിങ് ആരംഭിച്ച് ഒരു മിനിട്ടിനുള്ളില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ചെറു ഉപഗ്രഹ വിക്ഷേപണ വിപണയിലേക്കുള്ള ജപ്പാന്റെ ശ്രമങ്ങള്‍ക്ക് ഈ അപകടം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈവര്‍ഷം ജപ്പാന്‍ എയര്‍സ്‌പേസ് എക്‌സപ്ലോറേഷന്‍ നടത്തിയ രണ്ട് റോക്കറ്റ് വിക്ഷേപണ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com