വളര്‍ത്തുനായയെ പട്ടിണിക്കിട്ട് ക്രൂരത; ഇന്ത്യന്‍ വംശജന് ശിക്ഷ

യുകെയില്‍ വളര്‍ത്തുനായയെ പട്ടിണിക്കിട്ട് ഉപദ്രവിച്ചതിന് ഇന്ത്യന്‍ വംശജന് എട്ടാഴ്ച തടവുശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: യുകെയില്‍ വളര്‍ത്തുനായയെ പട്ടിണിക്കിട്ട് ഉപദ്രവിച്ചതിന് ഇന്ത്യന്‍ വംശജന് എട്ടാഴ്ച തടവുശിക്ഷ. ഇതിന് പുറമേ വളര്‍ത്തുനായയെ പരിപാലിക്കുന്നതില്‍ നിന്ന് 41കാരനായ ഗുര്‍മീന്ദര്‍ സിങ്ങിനെ രണ്ടുവര്‍ഷത്തേയ്ക്ക് കോടതി വിലക്കുകയും ചെയ്തു. ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ വളര്‍ത്തുനായയെ ചങ്ങലയ്ക്കിട്ട് ആഴ്ചകളോളം ഫ്രീസറില്‍  കെട്ടിയിട്ട് ഭക്ഷണം പോലും നല്‍കാതെ ഉപദ്രവിച്ചതായാണ് കണ്ടെത്തല്‍.

കവന്‍ട്രിയിലാണ് സംഭവം. സാഷ എന്ന വളര്‍ത്തുനായയോട് ക്രൂരത കാണിച്ചതിന് ജൂണിലാണ് ഗുര്‍മീന്ദര്‍ സിങ്ങിനെ കോടതി ശിക്ഷിച്ചത്. മൃഗസംരക്ഷണ നിയമം അനുസരിച്ച് പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. തടവുശിക്ഷ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വളര്‍ത്തുനായയെയും കുഞ്ഞുങ്ങളെയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സാഷയ്ക്ക് പോഷകാഹാര കുറവ് ഉള്ളതായി കണ്ടെത്തിയത്. ശരാശരി 40 കിലോഗ്രാം ഭാരം ഉണ്ടാവേണ്ടതിന് പകരം 25.7 കിലോഗ്രാം ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് ആഴ്ചയോളം നായയെ പട്ടിണിക്കിട്ടതായും കണ്ടെത്തി. ഭക്ഷണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ദേഹത്തെ എല്ലുകള്‍ പുറത്ത് കാണാവുന്ന നിലയിലായിരുന്നു.കുഞ്ഞുങ്ങളുടെ സ്ഥിതിയും കഷ്ടമായിരുന്നുവെന്നും വെറ്ററിനറി ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കോടതി വിധി. 

എട്ടാഴ്ചത്തെ തടവുശിക്ഷയും വളര്‍ത്തുനായയെ പരിപാലിക്കുന്നതില്‍ നിന്ന് രണ്ടുവര്‍ഷത്തേയ്ക്ക് വിലക്കും ഏര്‍പ്പെടുത്തിയതിന് പുറമേ 528 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാനും 80 മണിക്കൂര്‍ വേതനമില്ലാതെ ജോലി ചെയ്യാനും ഗുര്‍മീന്ദര്‍ സിങ്ങിനോട് കോടതി ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com