യുഎസ് നാവിക സേനയുടെ മേധാവിയായി ആദ്യ വനിത; ആരാണ് ലിസ ഫ്രാങ്കെറ്റി?

നിലവിൽ യുഎസ് നാവികസേനയുടെ വൈസ് ചീഫാണ് ലിസ
ലിസ ഫ്രാങ്കെറ്റി/ ട്വിറ്റർ
ലിസ ഫ്രാങ്കെറ്റി/ ട്വിറ്റർ

വാഷിങ്‌ടൺ: യുഎസ് നാവിക സേനയുടെ മേധാവിയായി അഡ്മിറൽ ലിസ ഫ്രാങ്കെറ്റിയെ നിയോ​ഗിച്ച് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് നാവിക സേനയുടെ തലപ്പത്തേക്ക് വരുന്ന ആദ്യ വനിതയാണ് ലിസ. ലിസയുടെ 38 വർഷത്തെ സ്‌തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. നിലവിൽ യുഎസ് നാവികസേനയുടെ വൈസ് ചീഫാണ് ലിസ. 1985ലാണ് ലിസ സേനയിൽ എത്തുന്നത്. 

യുഎസ് നാവിക ഓപ്പറേഷനുകളുടെ ചുമതല ലിസ ഫ്രാങ്കെറ്റിയെ ഏൽപ്പിക്കുകയാണ്. പ്രവർത്തനപരവും നയപരവുമായ മേഖലയിൽ വിപുലമായ വൈദഗ്ധ്യം നേടിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി, നാവിക ഓപ്പറേഷൻസ് മേധാവിയായി ചുമതലയേറ്റ് ലിസ ചരിത്രം കുറിക്കുകയാണെന്നും ബൈഡൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ് നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി.

ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. കൊറിയയിലെ യുഎസ് നാവിക ഓപ്പറേഷനുകളുടെ കമാൻഡറായി ലിസ സേവനം ചെയ്തു. യുസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ വൈസ് സിഎൻഒ ആയി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com