രാജ്യാന്തരം
സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കി, ബാറിന് തീയിട്ട് യുവാവ്, മെക്സിക്കോയില്‍ 11 മരണം
മോശം പെരുമാറ്റത്തിന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ യുവാവ് ബാറിന് തീയിട്ടു
മോശം പെരുമാറ്റത്തിന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ യുവാവ് ബാറിന് തീയിട്ടു. 11പേര് വെന്തുമരിച്ചു. മെക്സിക്കോയിലെ സാന്‍ ലൂയിസ് റിയോ കൊളറാഡോയിലാണ് സംഭവം നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബാറിനുള്ളിലുണ്ടായിരുന്ന വനിതകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പുറത്താക്കി. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ബാര്‍ കത്തിക്കുകയായിരുന്നു. മരിച്ചതില്‍ നാലുപേര്‍ സ്ത്രീകളാണ്. നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ 50 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂലൈ; ഗ്രീസിൽ കാട്ടുതീ; 30,000 പേരെ ഒഴിപ്പിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ