​50 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂലൈ; ​ഗ്രീസിൽ കാട്ടുതീ; 30,000 പേരെ ഒഴിപ്പിച്ചു

ഏറ്റവും ചൂടുകൂടിയ ജൂലൈ
ഗ്രീസിൽ വൻ കാട്ടുതീ/ പിടിഐ
ഗ്രീസിൽ വൻ കാട്ടുതീ/ പിടിഐ

യൂറോപ്പിൽ ഉഷ്ണതരം​ഗം ശക്തമാകുന്നു. ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ വൻ കാട്ടുതീ പടർന്നതിനെ തുടർന്ന് പ്രദേശത്ത് നിന്നും 30,000 ഓളം ആളുകളെയാണ് മാറ്റിയത്. പ്രദേശത്തുണ്ടായിരുന്നു ഹോട്ടലുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. റോഡ്‌സിന്റെ തീരപ്രദേശത്ത് എത്തിയ വിനോദസഞ്ചാരികൾ ഉൾപെടെ 2000 ഓളം പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

ആളുകളെ ദ്വീപിൽ ക്രമീകരിച്ചിരിക്കുന്ന താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. പ്രദേശത്ത് ചൊവ്വാഴ്‌ച മുതൽ ഉഷ്‌ണതരം​ഗം ശക്തമായിരുന്നു. ഇതേ തുടർന്നാണ് കാട്ടുതീ പടർന്നത്. ഉഷ്ണതരം​ഗത്തെ തുടർന്ന് നൂറുകണക്കിന് ആളുകൾ ഇപ്പോഴും തീരപ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മേഖലയിൽ അഞ്ച് ഹെലികോപ്പ്‌റ്ററും 200 അ​ഗ്നിരക്ഷാ സേനാംഗങ്ങളേയും വിന്ന്യസിച്ചതായി അധികൃതർ അറിയിച്ചു.

ലാർമ, ലാർഡോസ്, അസ്ക്ലിപിയോ എന്നീ മേഖലയിലാണ് കൂടുതലായി കാട്ടുതീ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ജൂലൈ ആണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 45 ഡി​ഗ്രി സെൽഷ്യസ് ആണ് താപനില.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com