നഗരത്തെ വിഴുങ്ങാന്‍ കാട്ടുതീ; കെട്ടിടങ്ങള്‍ കത്തി, ഹൈവേകളിലും വ്യാപിച്ചു, ഇറ്റലിയില്‍ ഗുരുതര സാഹചര്യം (വീഡിയോ)

ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു.
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ഇറ്റലിയിലെ സിസിലി ഐലന്‍ഡിലെ കാട്ടുതീ നഗരത്തിലേക്ക് വ്യാപിക്കുന്നു. കെട്ടിടങ്ങള്‍ക്ക് സമീപവും റോഡരികിലും കാട്ടുതീ ആളിപ്പടരുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഇറ്റിലിയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപില്‍ നിന്ന് ഇതിനോടകം നിരവധിപേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാട്ടുതീ നിയന്ത്രവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയാണ്.

കഴിഞ്ഞദിവസം സിസിലി ഐലന്‍ഡിലെ വലിയ വിമാനത്താവളമായ കതാനിയ എയര്‍പോര്‍ട്ടിന് സമീപം വരെ കാട്ടുതീ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. 

ജലം ശേഖരിക്കാന്‍ സംവിധാനമുള്ള പ്രത്യേക വിമാനങ്ങളില്‍ സമുദ്രജലം സംഭരിച്ച്, വനമേഖലയിലെ അഗ്‌നിബാധിത പ്രദേശങ്ങളില്‍ ഒഴിക്കുന്നുണ്ട്. കാലാബ്രിയ, കാമ്പാനിയ, സാര്‍ദിനിയ, സിസിലി എന്നിവിടങ്ങളില്‍ വലിയതോതില്‍ വനമേഖല കത്തിനശിച്ചിട്ടുണ്ട്. ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സിസിലി ഐലന്‍ഡ്. ഇവേടക്കുള്ള ഗഗാതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com