യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷെയ്ഖ് സയീദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മൂന്ന് ദിവസം ഔദ്യോ​ഗിക ദുഖാചരണം
ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍/ ഫെയ്‌സ്‌ബുക്ക്
ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍/ ഫെയ്‌സ്‌ബുക്ക്

അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ആരോ​ഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. പ്രസിഡൻഷ്യൽ കോടതിയാണ് മരണവാർ‌ത്ത പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. 

ഷെയ്ഖ് സയീദിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 1965ൽ അൽഐനിലാണ്  ഷെയ്ഖ് സയീദിന്റെ ജനനം. 1988ൽ യുഎഇ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായി സേനമനുഷ്ഠിച്ചു. 1991 മുതൽ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയർമാനായിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്ന ഇദ്ദേഹം ഒട്ടേറെ ഔദ്യോഗിക രാജ്യാന്തര സന്ദർശനങ്ങൾ നടത്തി. 

2002 നും 2003 നും ഇടയിൽ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. യുഎഇയിലെ വിവിധ പ്രധാന വികസന പദ്ധതികളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി കൗൺസിൽ ഫോർ ഇക്കണോമിക് ഡവലപ്‌മെന്റ്, അൽ വഹ്ദ സ്‌പോർട്‌സ് ക്ലബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com