ഇനി യൂറോപ്പിലേക്ക് ചുമ്മാതങ്ങ് ചെല്ലാൻ പറ്റില്ല; 60 രാജ്യങ്ങൾക്ക് യാത്രാനുമതി നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ

2024 മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയമത്തിൽ മാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി. അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വിസ ഒഴിവാക്കപ്പെട്ട 60ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മുതൽ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ (ഇറ്റിഐഎഎസ്) അംഗീകാരം നിർബന്ധമാക്കിയതായി യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ട്രാവൽ സൈറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്പിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിയമം. യാത്രക്കാരുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുള്ള ഒരു ഇലക്ട്രോണിക് അം​ഗീകരമാണ് ഇറ്റിഐഎഎസ്. മൂന്ന് വർഷം വരെയോ പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നതു വരെയോ അം​ഗീകാരത്തിന് സാധുതയുണ്ടാകും. 

ഇറ്റിഐഎഎസ് അം​ഗീകരമുള്ള യാത്രക്കാരന് യൂറോപ്യൻ രാജ്യങ്ങളിലെ ഏത് രാജ്യത്തും യാത്ര ചെയ്യാം. എന്നാൽ ഇറ്റിഐഎഎസ് ഒരിക്കലും പ്രവേശനാനുമതി ഉറപ്പു നൽകില്ല. സുരക്ഷാ പരിശോധനയ്‌ക്കായി അതിർത്തിയിൽ പാസ്‌പോർട്ടും മറ്റു രേഖകളും ഹാജരാക്കണമെന്നും ട്രാവൽ സൈറ്റിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com