ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം; സൗദിയില്‍ ഇറാന്‍ എംബസി വീണ്ടും തുറക്കുന്നു 

ഏഴുവര്‍ഷങ്ങള്‍ക്കുശേഷം സൗദി അറേബ്യയില്‍ എംബസി തുറക്കാന്‍ ഇറാന്‍
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


റിയാദ്: ഏഴുവര്‍ഷങ്ങള്‍ക്കുശേഷം സൗദി അറേബ്യയില്‍ എംബസി തുറക്കാന്‍ ഇറാന്‍. നാളെമുതല്‍ സൗദിയില്‍ ഇറാന്‍ എംബസി പ്രവര്‍ത്തനം ആരംഭിക്കും. അലി റിസ ഇനായത്ത് ആണു സൗദിയിലെ പുതിയ ഇറാന്‍ അംബാസഡര്‍. സൗദിയില്‍ നാളെ ഇറാന്‍ എംബസി തുറക്കുമെങ്കിലും ടെഹ്‌റാനില്‍ എംബസി തുറക്കുന്ന കാര്യത്തെക്കുറിച്ചു സൗദി ഇതുവരെ അവ്യക്തമാക്കിയിട്ടില്ല. 

ഇറാനിലെ തങ്ങളുടെ എംബസിയും മാഷാദിലെ കോണ്‍സുലേറ്റും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു 2016ല്‍ ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ ചൈനയുടെ മധ്യസ്ഥതയിലാണ് ഏഴു വര്‍ഷം നീണ്ട ശത്രുത അവസാനിപ്പിച്ച് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ മധ്യസ്ഥതയിലായിരുന്നു അറബ് നാട്ടിലെ വന്‍ശക്തികളായ ഇറാനും സൗദിയും ഒരുമിച്ചത്. 

ഷിയാ പുരോഹിതന്‍ നിമ്ര്‍ അല്‍ നിമ്‌റിനെ 2016ല്‍ സൗദി വധശിക്ഷയ്ക്കു വിധേയനാക്കിയതിനെ തുടര്‍ന്നാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. നിമ്ര്‍ അല്‍ നിമ്‌റിന്റെ വധത്തിനു പിന്നാലെ ടെഹ്‌റാനിലെ സൗദി എംബസിയും മഷാദിലെ കോണ്‍സുലേറ്റും ആക്രമിക്കപ്പട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com