സ്വീഡനില്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നുണ്ടോ?; വസ്തുത ഇതാണ്

സ്വീഡനില്‍ സെക്‌സ് ച്യാമ്പന്‍ഷിപ്പ് നടക്കാന്‍ പോകുന്നെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വീഡനില്‍ സെക്‌സ് ച്യാമ്പന്‍ഷിപ്പ് നടക്കാന്‍ പോകുന്നെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നത്. നിരവധി വാര്‍ത്താ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റുപിടിച്ചു. എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡിഷ് മാധ്യമങ്ങള്‍. അങ്ങനെയൊരു ചാമ്പ്യന്‍ഷിപ്പ് രാജ്യത്ത് നടത്തുന്നില്ലെന്നാണ് സ്വീഡനിലെ മാധ്യമങ്ങള്‍ വ്യക്കമാക്കിയിരിക്കുന്നത്. 

സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ നടത്തുന്ന മത്സരം ജൂണ്‍ എട്ടുമുതല്‍ ആരംഭിക്കും എന്നായിരുന്നു പ്രചാരണം. ഇരുപതുപേര്‍ ഇതിനോടകം മത്സരത്തില്‍ പങ്കെടുക്കാന്‍ രെജിസ്റ്റര്‍ ചെയ്‌തെന്നും ദിവസവും ആറു മണിക്കൂര്‍ വീതമാണ് മത്സരമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ വ്യക്തമാക്കി. 

സെക്‌സ് ഫെഡറേഷന്‍ എന്ന പേരില്‍ സ്വീഡനില്‍ ഒരു സംഘടന നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തലവനായ ഡ്രഗണ്‍ ബ്രാക്ടിക് ആണ് സെക്‌സ് ച്യാമ്പന്‍ഷിപ്പ് എന്ന ആശയം മുന്നോട്ടുവച്ചത്. ശാരീരിക, മാനസ്സിക ഉല്ലാസം ലക്ഷ്യമിട്ട് മത്സരം നടത്താനായിരുന്നു പദ്ധതി. നാഷണല്‍ സപോര്‍ട്‌സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാനുള്ള സെക്‌സ് ഫെഡറേഷന്റെ അപേക്ഷ നിരാകരിക്കപ്പെട്ടു. ഇതോടെ, ചാമ്പ്യന്‍ഷിപ്പിനുള്ള ബ്രാക്ടിക്കിന്റെ ശ്രമങ്ങള്‍ വിഫലമായി എന്നാണ് സ്വീഡീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെക്‌സിനെ ഒരു കായിക ഇനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ബ്രാക്ടിക് തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com