ആത്മഹത്യ 'നിരോധിച്ച്' കിം; 'സോഷ്യലിസത്തിന് എതിരായ രാജ്യദ്രോഹക്കുറ്റം'

ആത്മഹത്യ ചെയ്യുന്നത് 'നിരോധിച്ച്' ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
കിം ജോങ് ഉന്‍/എഎഫ്പി
കിം ജോങ് ഉന്‍/എഎഫ്പി

ത്മഹത്യ ചെയ്യുന്നത് 'നിരോധിച്ച്' ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന സര്‍വെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആത്മഹത്യ രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ച് കിം നിരോധന ഉത്തരവിറക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അവരുടെ കുടുംബം ശിക്ഷ അനുഭവിക്കേണ്ടിവരും. 

'ആത്മഹത്യ സോഷ്യലിസത്തിന് എതിരായ രാജ്യദ്രോഹക്കുറ്റമാണെന്ന്' കിം വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.അവരവരുടെ മേഖലകളില്‍ ആത്മഹത്യകള്‍ തടഞ്ഞില്ലെങ്കില്‍ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നടപടി നേരിടേണ്ടിവരുമെന്നും കിം ഉത്തരവിട്ടു. 

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു എന്നാണ് ഉത്തര കൊറിയന്‍ നാഷണല്‍ ഇന്റിലിജന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com