ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ച നിലയിൽ

ഖലിസ്ഥാന്‍ വാദമുയര്‍ത്തി ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കുണ്ടായ അക്രമത്തിന്റെ മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ
അവതാർ സിങ് ഖണ്ഡ, ലണ്ടനിൽ നടന്ന പ്രതിഷേധം/ ഫയൽ
അവതാർ സിങ് ഖണ്ഡ, ലണ്ടനിൽ നടന്ന പ്രതിഷേധം/ ഫയൽ

ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. 

കാൻ‌സറിനെത്തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖണ്ഡ രക്തസാക്ഷിയാണെന്നും, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു. 

ഖലിസ്ഥാന്‍ വാദമുയര്‍ത്തി ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. പ്രമുഖ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്തയാളാണ് രഞ്‌ജോധ് സിങ് എന്നും അറിയപ്പെട്ട അവതാര്‍ സിങ്.

സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com