കൂറ്റന്‍ പാമ്പിന്റെ പൊടി പോലും കാണാനില്ല..., പോരാട്ടവീര്യവുമായി മുയല്‍- വീഡിയോ 

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
മുയലും പാമ്പും നേര്‍ക്കുനേര്‍, സ്‌ക്രീന്‍ഷോട്ട്‌
മുയലും പാമ്പും നേര്‍ക്കുനേര്‍, സ്‌ക്രീന്‍ഷോട്ട്‌

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ മുയലും കൂറ്റന്‍ പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പാമ്പിന്റെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മുയല്‍. പാമ്പിനെ കണ്ടാല്‍ മുയല്‍ ഓടി രക്ഷപ്പെടുന്നതാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വീഡിയോയാണ് പ്രചരിക്കുന്നത്.

കൊത്താനാഞ്ഞ പാമ്പില്‍ നിന്ന് മുയല്‍ ഒഴിഞ്ഞുമാറുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിന് പിന്നാലെ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുയല്‍ ഓടി മറയുമെന്നാണ് എല്ലാവരും കരുതിയിട്ടുണ്ടാകുക. എന്നാല്‍ പാമ്പുമായി പൊരുതാന്‍ ഉറച്ച് നില്‍ക്കുന്ന മുയലിനെയാണ് പിന്നീട് കണ്ടത്. പാമ്പിന്റെ വാലിലും മറ്റും കടിച്ച് മുയല്‍ ആക്രമിക്കുന്ന വേറിട്ട കാഴ്ചയാണ് പുറത്തുവന്നത്. അവസാനം പാമ്പ് ജീവനും കൊണ്ട് ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com