വിമാനത്തിന്റെ എഞ്ചിന്‍ 'വലിച്ചെടുത്തു'; എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സാസിലാണ് ദാരുണമായ സംഭവം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സാസിലാണ് ദാരുണമായ സംഭവം നടന്നത്. സാന്‍ അന്റോണിയൊ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ എത്തിയ ഡെല്‍റ്റ എയര്‍ലലൈന്‍ വിമാനം, റണ്‍വേയില്‍ നീങ്ങിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. 

വിമാനത്തിന്റെ എഞ്ചിനിലേക്ക് തൊഴിലാളി വലിച്ചെടുക്കപ്പെടുകയായിരുന്നു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. 

തങ്ങളുടെ ഏവിയേഷന്‍ കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് ഡെല്‍റ്റ എയര്‍ന്‍ൈ പ്രതികരിച്ചു. ഗ്രൗണ്ട് ഹാന്റ്‌ലിങ് ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള യുണിഫി ഏവിയേഷന്റെ സ്റ്റാഫ് ആയിരുന്നു മരിച്ചയാള്‍. 

മരിച്ച ജീവനക്കാരന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും ഗ്രൗണ്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷയും കരുത്തും പകരുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുമെന്നും യുണിഫി ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തങ്ങളുടെ പോളിസിയുമായോ സുരക്ഷാ നടപടിക്രമങ്ങളുമായോ പ്രവര്‍ത്തന ശൈലിയുമായോ ബന്ധപ്പെട്ടല്ല അപകടം നടന്നതെന്നും മരിച്ച ജീവനക്കാരനോടുള്ള ബഹുമാനത്താല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com