യേശുക്രിസ്‌തുവാണെന്ന് സ്വയം പ്രഖ്യാപിച്ചു, കുരിശിൽ തറയ്‌ക്കാൻ ഒരുങ്ങി നാട്ടുകാർ, പൊലീസ് സ്റ്റേഷനിൽ അഭയം തേടി കെനിയക്കാരൻ

എലിയു സിമിയുവിനെ കുരിശിൽ തറയ്‌ക്കണമെന്ന് നാട്ടുകാർ
എലിയു സിമിയു/ ചിത്രം ട്വിറ്റർ
എലിയു സിമിയു/ ചിത്രം ട്വിറ്റർ

നെയ്‌റോബി: സ്വയം യേശു ക്രിസ്‌തുവാണെന്ന് പ്രഖ്യാപിച്ച കെനിയക്കാരൻ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. എലിയു സിമിയു എന്ന വ്യക്തിയാണ് നാട്ടുകാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിന്റെ സഹായം തേടിയത്.

എലിയുവിനെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്‌ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രഖ്യാപിച്ചത് പോലെ യേശു ക്രിസ്‌തുവാണെങ്കിൽ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമല്ലോ എന്ന് നാട്ടുകാർ നിലപാടെടുത്തതോടെയാണ് എലിയു പെട്ടത്. നാട്ടുകാരിൽ നിന്നും ഒളിച്ചോടിയ എലിയു പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങളോളം യേശുക്രിസ്‌തുവിനെ പോലെ വസ്ത്രം ധരിച്ചാണ് എലിയു നടന്നിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com