ക്ലാസ് ആരംഭിക്കുന്നത് പുലർച്ചെ 5.30ന്, അച്ചടക്കമുണ്ടാകാനെന്ന് ന്യായീകരണം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തുടങ്ങുന്ന സമയം പുലർച്ചെ 5.30ലേക്ക് മാറ്റി 
ഇന്തൊനേഷ്യയിൽ സ്‌കൂളുകളിൽ സമയക്രമം പരിഷ്കരിച്ചു/ ചിത്രം ട്വിറ്റർ
ഇന്തൊനേഷ്യയിൽ സ്‌കൂളുകളിൽ സമയക്രമം പരിഷ്കരിച്ചു/ ചിത്രം ട്വിറ്റർ

ജക്കാർത്ത: വിദ്യാർഥികളിൽ അച്ചടക്കം ശീലമാക്കാൻ ഇന്തൊനേഷ്യയിലെ സ്‌കൂളുകളിൽ സമയക്രമം പരിഷ്‌കരിച്ച് പരീക്ഷണം. ഇന്തൊനേഷ്യൻ നഗരമായ കിഴക്കൻ നുസ തെങ്കാരയിലെ സ്‌കൂളുകളിലാണ് പുതിയ പരീക്ഷണം. അവിടുത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തുടങ്ങുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും തുടങ്ങിയിരുന്ന സ്കൂൾ സമയം പുലർച്ചെ 5.30ലേക്ക് മാറ്റി.

ഗവർണർ വിക്ടർ ലൈസേകൊഡറ്റിന്റെ നിർദേശ പ്രകാരം കഴിഞ്ഞ മാസം മുതലാണ് പരിഷ്‌കാരം സ്‌കൂളുകളിൽ നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ നടപടിക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉറക്കം നഷ്ടപ്പെട്ട് കുട്ടികൾ യാന്ത്രികമായാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. പുതിയ പരിഷ്കാരം വിദ്യാർഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 5.30 തുടങ്ങി 3.30 വരെയാണ് പഠന സമയം.

ഗവർണറുടെ നടപടിക്കെതിരെ നിരവധി സംഘടനകളും രംഗത്തെത്തി. യാതൊരു പഠനത്തിനും വിധേയമാക്കാതെ നടപ്പിലാക്കിയ പരിഷ്‌കാരം ഉടനെ പിൻവലിക്കണമെന്ന് ഇന്തൊനേഷ്യൻ ശിശു സംരക്ഷണം കമ്മിഷൻ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com