ബി1, ബി2 വിസക്കാര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം, അഭിമുഖങ്ങളില്‍ പങ്കെടുക്കാം; വ്യക്തത വരുത്തി യുഎസ്‌

ബി1 ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിസയും ബി2 ടൂറിസ്റ്റ് വിസയുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: ബിസിനസ്, ടൂറിസ്റ്റ് (ബി1, ബി2) വിസകളില്‍ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് ജോലിക്ക് അപേക്ഷിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാമെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ സര്‍വീസ്. ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ്  വിശദീകരണം.

​ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങി ടെക്ക് കമ്പനികളിലെ കൂട്ടപിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പേര്‍ നാട്ടിലേക്കു മടങ്ങേണ്ടിവരുമോയെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. കമ്പനികളുടെ വിസ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ബി1, ബി2 വിസകളിലേക്കു മാറി ഇവര്‍ക്കു തൊഴിലന്വേഷിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

60 ദിവസമാണ് ഈ വിസകളുടെ കാലാവധി. ഈ സമയപരിധിയിൽ മറ്റൊരു ജോലിക്ക് അപേക്ഷിക്കാനോ ഇന്റർവ്യൂന് ഹാജരാകാനോ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിച്ചാൽ വിസ സ്റ്റാറ്റസ് മാറ്റണമെന്നും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമി​ഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. 

ഗൂ​ഗിൾ, ആമസോൺ തുടങ്ങിയ ടെക്ക് കമ്പനികൾ ഇന്ത്യക്കാരെയടക്കം പതിനായിരക്കണക്കിന് ആളുകളെ പിരിച്ചു വിട്ടിരുന്നു. ബി1-ബി2 വിസ കാലാവധിക്കുള്ളിൽ മറ്റൊരു ജോലി കിട്ടിയില്ലെങ്കിൽ രാജ്യം വിടണമെന്നും യുഎസ്‌സി‌ഐഎസ് അറിയിച്ചു.

എച്ച1 ബി വിസ എടുത്ത് അമേരിക്കയിൽ ജോലിക്കായി വരുന്നവരാണ് മിക്കവരും. ജോലി പ്രതിസന്ധിയിലായതോടെ വിസയുടെ ​ഗ്രേസ് കാലാവധി രണ്ട് മാസത്തിൽ നിന്നും ഒരു വർഷമാക്കണമെന്ന് ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പരാതി നൽകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com