എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാമെന്ന് കോടതി

എച്ച്-4 വിസയുള്ളവർക്ക് ജോലിക്ക് അംഗീകാരം നൽകുന്നതിന് ഫെഡറൽ ഗവൺമെന്റിനും ഉത്തരവാദിത്തമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്‌ടൺ: എച്ച്-1ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാമെന്ന് യുഎസ് ജില്ലാ കോടതി. ഇവർക്ക് യുഎസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വിസ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ജോബ്‌സ് യുഎസ്‌എ സംഘടനയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. 

കഴിഞ്ഞ നവംബർ മുതൽ യുഎസിലെ ടെക് കമ്പനികളിൽ കൂട്ടപിരിച്ചുവിടൽ നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമായിരുന്നു. എച്ച്-4 വിസക്കാർക്ക് ഏകദേശം 1,00,000 തൊഴിൽ അംഗീകാരങ്ങൾ യുഎസ് ഇതുവരെ നൽകിയിട്ടുണ്ട്.  ഈ വിസയുള്ളവർക്ക് അമേരിക്കയിൽ താമസിക്കുന്ന സമയത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് കോൺഗ്രസ് അധികാരം നൽകിയിട്ടില്ലെന്നാണ് സേവ് ജോബ്‌സ് യുഎസ്എയുടെ വാദം.

എന്നാൽ എച്ച്-4 വിസയുള്ളവർക്ക് യുഎസിൽ താമസിക്കുന്നതിന്റെ അനുവദനീയമായ വ്യവസ്ഥയായി ജോലിക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് യുഎസ് സർക്കാരിന് അധികാരം നൽകിയിട്ടുണ്ടെന്ന് വിധി പ്രസ്താവത്തിൽ ജഡ്‌ജി ചൂണ്ടിക്കാട്ടി. 

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം ​ഗൂ​ഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ, ആമസേൺ ആൽഫബെറ്റ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 2,00,000 ഐടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടു. ഇതിൽ 30-40 ശതമാനത്തോളം ആളുകൾ ഇന്ത്യക്കാരാണ്. എച്ച്-1ബി വിസയുള്ളവർ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com