മോദിയുടെ ഇരിപ്പിടത്തിന് അടുത്തെത്തി കെട്ടിപ്പിടിച്ച് ബൈഡന്‍; സൗഹൃദം പങ്കുവച്ച് നേതാക്കള്‍ (വീഡിയോ)

ജി 7 ഉച്ചകോടിയില്‍ സൗഹൃദം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും
എഎന്‍ഐ വീഡിയോ സ്‌ക്രീന്‍ഷോട്ട്
എഎന്‍ഐ വീഡിയോ സ്‌ക്രീന്‍ഷോട്ട്

ജി 7 ഉച്ചകോടിയില്‍ സൗഹൃദം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ജപ്പാനിലെ ഹിരോഷിമയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ വര്‍ക്കിങ് സെഷനില്‍ വെച്ചാണ് ഇരു നേതാക്കളും കണ്ടുമുട്ടിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് സമീപം ജോ ബൈഡന്‍ എത്തി. തുടര്‍ന്ന് ഇരു നേതാക്കളും കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. 

അടുത്തമാസം പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്. 

ജി 7 ഉച്ചകോടിയില്‍ വെച്ച് ശനിയാഴ്ച രാത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദവും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബേന്‍സും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. 

കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, വിവിധ വികസന പദ്ധതികള്‍, ഊര്‍ജ മേഖലയിലെ സഹകരണം എന്നിവ സംബന്ധിച്ച് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തും. 

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com