'അഹിംസാ സിദ്ധാന്തം കൂടുതല്‍ ഉയരങ്ങളിലേക്ക്'; ഹിരോഷിമയില്‍ ​ഗാന്ധിജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു- വീഡിയോ 

  ജപ്പാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു
ഗാന്ധിജിയുടെ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിര്‍വഹിച്ചപ്പോള്‍, എഎന്‍ഐ
ഗാന്ധിജിയുടെ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നിര്‍വഹിച്ചപ്പോള്‍, എഎന്‍ഐ

ടോക്കിയോ:   ജപ്പാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഹിരോഷിമയിലാണ് ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാവരണം ചെയ്തത്. 

ലോകം കാലാവസ്ഥ വ്യതിയാനവും ഭീകരവാദവും നേരിടുന്ന ഘട്ടത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് പ്രാധാന്യം ഏറെയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇത് സഹായകമാകും. ജപ്പാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച ബോധി വൃക്ഷം ഹിരോഷിമയില്‍ നട്ടത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവിടെ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സമാധാനത്തിന്റെ പ്രാധാന്യം അറിയാന്‍ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു.

ഹിരോഷിമ എന്ന വാക്ക് കേട്ടാല്‍ ഇന്നും ലോകം നടുങ്ങും. ഇവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച ജപ്പാനീസ് സര്‍ക്കാരിനോട് നന്ദി പറയുന്നതായും മോദി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ എല്ലാവരും പിന്തുടരണം. ലോകത്തിന്റെ ക്ഷേമം ഉറപ്പാക്കണം. അതാണ് ഗാന്ധിജിക്കുള്ള യഥാര്‍ഥ ആദരമെന്നും മോദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com