ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാജ്യങ്ങള്‍; എതിർത്ത് അമേരിക്ക; ബന്ദികളെ മോചിപ്പിക്കണമെന്ന് നെതന്യാഹു

ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു
ഇസ്രയേൽ സൈനിക വാഹനം ​ഗാസ മുനമ്പിൽ/ പിടിഐ
ഇസ്രയേൽ സൈനിക വാഹനം ​ഗാസ മുനമ്പിൽ/ പിടിഐ

ടെല്‍അവീവ്:  ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളുടെ ആവശ്യത്തെ അമേരിക്ക എതിര്‍ത്തു. വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഹമാസിന് ഗുണം ചെയ്യുമെന്നും അവരെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്നും പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു.  

ഇസ്രയേലിന്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.  ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ ഒരാഴ്ചയായി സൈന്യം കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. 

വെടിനിര്‍ത്തല്‍ സാധ്യതകള്‍ പരിഗണനയിലില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com