അതിര്‍ത്തി കടന്നുകയറ്റം തടയല്‍ ലക്ഷ്യം; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 'തേനീച്ച പട'യുമായി ഇന്ത്യൻ സൈന്യം

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: കാലിക്കടത്തിനും മറ്റുമായി അതിര്‍ത്തി വേലി മുറിക്കുന്നത് തടയുന്നതിന് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തേനീച്ച കൂട് സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രദേശവാസികള്‍ക്ക് ഉപജീവനമാര്‍ഗം സൃഷ്ടിക്കുന്നതിനുമായാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) പരീക്ഷണം നടത്തിയിരിക്കുന്നത്. 

അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനും തേനീച്ച കൃഷിയിലൂടെ പ്രാദേശിക ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ട് നാദിയ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ 32-ാം ബറ്റാലിയന്‍ അടുത്തിടെ ആരംഭിച്ച ആദ്യ സംരംഭമാണിതെന്ന് ബിഎസ്എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, പശ്ചിമ ബംഗാളില്‍ ഇത് ഏകദേശം 2,217 കിലോമീറ്ററാണ്. പദ്ധതിക്കായി ആയുഷ് മന്ത്രാലയത്തെ ബിഎസ്എഫ് നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് (വിവിപി) കീഴിലാണ് ആയുഷ് മന്ത്രാലയത്തിന്റെഞ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. 

ഈച്ചകള്‍ക്ക് തേന്‍ സുലഭമാക്കുന്നതിന് സമീപത്ത് ഔഷധ സസ്യ കൃഷിയും നടത്തും. ഇതിനായി കര്‍ഷകര്‍ക്ക് സസ്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഔഷസസ്യങ്ങള്‍ നല്‍കാന്‍ ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് 32-ാം ബിഎസ്എഫ് ബറ്റാലിയന്റെ കമാന്‍ഡന്റ് സുജീത് കുമാര്‍ പിടിഐയോട് പറഞ്ഞു. ഈ തേനീച്ച പെട്ടികള്‍ക്ക് ചുറ്റും പൂക്കള്‍ നിറഞ്ഞ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയുന്നത്  തേനീച്ചകള്‍ക്ക് സമൃദ്ധമായി പരാഗണം നടത്താനും കഴിയും.

'ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വേലിയില്‍ തേനീച്ചക്കൂടുകള്‍ കെട്ടുന്നതിനുള്ള ആശയം നവംബര്‍ 2 നാണ് കൊണ്ടുവന്നത്. തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍ക്ക് ഈ തേനീച്ച പെട്ടികള്‍ ഉപയോഗിക്കാം. ഈ സംരംഭത്തിന് ഗ്രാമീണരില്‍ നിന്ന് വളരെ നല്ല
പ്രതികരണമാണ് ലഭിച്ചത്. ' അദ്ദേഹം പറഞ്ഞു.

നാദിയ ജില്ലയിലെ ബിഎസ്എഫിന്റെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തിക്ക് കീഴിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കന്നുകാലി, സ്വര്‍ണം, വെള്ളി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പദ്ധതി പ്രയോജനപ്പെടും. വേലിയിലെ തേനീച്ചക്കൂടുകള്‍ വേലി മുറിക്കാന്‍ ശ്രമിക്കുന്ന കള്ളക്കടത്തുകാരെ തടയും, അത്തരം ശ്രമങ്ങള്‍ തേനീച്ചകളെ ശല്യപ്പെടുത്തുകയും തേനീച്ചകളുടെ കൂട്ട ആക്രമണം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യും ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com