പാക്കേജിങ് പ്ലാന്റില്‍ റോബോട്ട് തൊഴിലാളിയെ ഞെരിച്ചുകൊന്നു; അന്വേഷണം

അതേസമയം മരിച്ച വ്യക്തിയുടെ പേര് പൊലീസ്  വെളിപ്പെടുത്തിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോള്‍: ദക്ഷിണ കൊറിയയിലെ പച്ചക്കറി പാക്കേജിങ് പ്ലാന്റില്‍  റോബോട്ടിന്റെ ആക്രമണത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ചൊവാഴ്ച രാത്രി 7.45ന് തെക്കന്‍ ഗ്യോംഗ്സാംഗ് പ്രവിശ്യയിലെ കാര്‍ഷികോത്പന്ന വിതരണ കേന്ദ്രത്തിലായിരുന്നു സംഭവം.

റോബോട്ടിക് കൈകള്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് തലയ്ക്കും നെഞ്ചിനും പരിക്കേറ്റാണ് ജീവനക്കാരന്‍ മരിച്ചതെന്ന്
തെക്കന്‍  ഗോസിയോങ്ങിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മരിച്ച വ്യക്തിയുടെ പേര് പൊലീസ്  വെളിപ്പെടുത്തിയില്ല, ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകള്‍ സ്ഥാപിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്ലാന്റിലേക്ക് എത്തിയതാണണ്. 

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുളകും മറ്റ് പച്ചക്കറികളും പാക്ക് ചെയ്യുന്ന സ്ഥാപനത്തില്‍  ചരക്ക് നീക്കത്തിന്  ഉപയോഗിക്കുന്ന  റോബോട്ടുകളില്‍ ഒന്നാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ദക്ഷിണ കൊറിയയിലെ കാര്‍ഷിക സമൂഹങ്ങളില്‍ ഇത്തരം യന്ത്രങ്ങള്‍ സാധാരണമാണ്. ഇത് നൂതനമായ, കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടായിരുന്നില്ല, പെട്ടികള്‍ എടുത്ത് പലകകളില്‍ വയ്ക്കുന്ന ഒരു യന്ത്രമായിരുന്നു, ഗോസോങ് അന്വേഷണ വിഭാഗത്തിന്റെ തലവനായ കാങ് ജിന്‍-ഗി പറഞ്ഞു.

യന്ത്രത്തിന് സാങ്കേതിക തകരാറുകളോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താന്‍ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.

ബോക്‌സുകള്‍ തിരിച്ചറിയുന്നതിനാണ് റോബോട്ടിന്റെ സെന്‍സറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, സുരക്ഷാ ക്യാമറ ഫൂട്ടേജുകള്‍ സൂചിപ്പിക്കുന്നത്, കൈയില്‍ ഒരു പെട്ടിയുമായി ജീവനക്കാരന്‍ റോബോട്ടിന് സമീപത്തേക്ക് എത്തിയതായാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com