14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അ​ഗ്നിപർവതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ

പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്
ഐസ്‌ലാൻഡിൽ തുടർച്ചയായി ഭൂചലനങ്ങൾ/ എക്സ്
ഐസ്‌ലാൻഡിൽ തുടർച്ചയായി ഭൂചലനങ്ങൾ/ എക്സ്


റെയിക് ജാവിക്: തുടർച്ചയായ ഭൂചനത്തെ തുടർന്ന് ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്‌ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയിൽ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയിൽ ഏഴ് ഉയർന്നതും ഉൾപ്പെടെ നൂറുകണക്കിന് ഭൂകമ്പങ്ങളാണ് വെള്ളിയാഴ്ച റിപ്പോട്ട് ചെയ്‌തത്. റെയ്‌ക്‌ജാനസിലെ അഗ്നിപർവ്വതം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. തുടർച്ചയായ ഭൂചലനങ്ങൾ അഗ്നിപർവത സ്ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് ഐസ്‌ലാൻഡിക് മെറ്റ് ഓഫീസ് (ഐഎംഎ) അറിയിച്ചു. പ്രാദേശിക സമയം 5.30 ഓടെ രാജ്യ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ രണ്ട് ശക്തമായ ഭൂചനങ്ങൾ അനുഭവപ്പെട്ടു. ഐഎംഎയുടെ കണക്കുകൾ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് അനുഭവപ്പെട്ട ഭൂചനമാണ് വെള്ളിയാഴ്ച ഉണ്ടായതിൽ ഏറ്റവും തീവ്രത കൂടിയത്. 5.2 ആയിരുന്നു തീവ്രത. ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു. 

ഭൂചനത്തെ തുടർന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്-തെക്ക് റോഡുകൾ പൊലീസ് അടച്ചു. ഒക്ടോബർ അവസാനം മുതൽ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. ഏകദേശം അഞ്ച് കിലോമീറ്റർ ആഴത്തിൽ ഭൂമിക്കടിയിൽ മാഗ്മ അടിഞ്ഞുകൂടുന്നതായി ഐഎംഎ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉപരിതലത്തിലേക്ക് നീങ്ങിയാൽ ദിവസങ്ങളെടുക്കുമെന്നും തുടർന്ന് അഗ്നിപർവത സ്‌ഫോടനത്തിലേക്ക് നയിച്ചേക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു. ഗ്രിൻഡാവിക്കിലും തെക്കൻ ഐസ്‌ലാൻഡിലുമായി മൂന്ന് താൽക്കാലിക ക്യാമ്പുകൾ തുറന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com