ടൈറ്റാനിക്കിലെ ഡിന്നര്‍മെനു ലേലത്തില്‍ പോയി; കിട്ടിയത് 84.5 ലക്ഷം രൂപ

ടൈറ്റാനിക്കില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനും മുമ്പും ഇത്തരത്തില്‍ ലേലത്തില്‍ പോയിട്ടുണ്ട്
ടൈറ്റാനിക് മെനു/ എക്‌സ്
ടൈറ്റാനിക് മെനു/ എക്‌സ്

ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് മെനു 83,000 പൗണ്ടിന്(84.5 ലക്ഷം രൂപ) ലേലത്തില്‍ പോയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനും മുമ്പും ഇത്തരത്തില്‍ ലേലത്തില്‍ പോയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 1912ല്‍ ഏപ്രില്‍ 14ന് സംഭവിച്ച ടൈറ്റാനിക് ദുരന്തം. കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയതോടെ 2,223 യാത്രക്കാരില്‍ 1,517 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ടൈറ്റാനിക് അപകടത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ 11ന് ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രികരുടെ ഡിന്നര്‍ മെനുവാണ് ലേലത്തില്‍ വെച്ചത്. എന്നാല്‍ ടൈറ്റാനിക് അപകടത്തില്‍ ലൈഫ് ബോട്ടുകളില്‍ ആളുകളെ ഒഴിപ്പിക്കുമ്പോള്‍ ആരാണ് ഈ മെനു കൊണ്ടുവന്നതെന്നും വിക്ടോറിയ പുഡ്ഡിംഗ് എന്താണെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ ആപ്രിക്കോട്ടും ഫ്രഞ്ച് ഐസ്‌ക്രീമും ഉപയോഗിച്ച് അന്ന് വൈകുന്നേരം വിളമ്പിയ വേവിച്ച ഡെസേര്‍ട്ട് മാവ്, മുട്ട, ജാം, ബ്രാണ്ടി, ആപ്പിള്‍, ചെറി, തൊലി, പഞ്ചസാര, മസാലകള്‍ എന്നിവ അടങ്ങുന്നതാണ് ഇതെന്നാണ് ഉത്തരം ലഭിച്ചത്. 
വെള്ള നിറമുള്ളതും വൈറ്റ് സ്റ്റാര്‍ ലോഗോയുമുള്ള മെനു ഉരുളക്കിഴങ്ങ്, അരി, പാഴ്‌സ്‌നിപ്പ് പ്യൂരി എന്നിവയ്‌ക്കൊപ്പം ചിപ്പി, സാല്‍മണ്‍ മത്സ്യം, ബീഫ്, പ്രാവ്, താറാവ്, ചിക്കന്‍ എന്നിവ അടങ്ങുന്നതായിരുന്നു. 

വൈറ്റ് സ്റ്റാര്‍ ലൈന്‍ എന്ന കപ്പല്‍ കമ്പനിയാണ് ടൈറ്റാനിക്കിനെ നിര്‍മിച്ച് പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഢംബരക്കപ്പല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക്ക് ഒരിക്കലും തകരില്ലെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. കപ്പല്‍ ഗതാഗതത്തില്‍ തങ്ങളുടെ പ്രതിയോഗികളായ കുനാര്‍ഡ് എന്ന കമ്പനിയുടെ വന്‍കിട കപ്പലുകളോട് കിടപിടിക്കാന്‍ ലക്ഷ്യമിട്ടാണ് വൈറ്റ് സ്റ്റാര്‍ ലൈന്‍ ടൈറ്റാനിക്ക് നിര്‍മിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com