ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത് 102 യുഎന്‍ ഉദ്യോഗസ്ഥര്‍; റിപ്പോര്‍ട്ട്

ഐക്യരാഷ്ട്രസഭയുടെ ചരിത്ത്രില്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ മരിക്കുന്നത് ഇതാദ്യമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പലസ്തീനിലെ ആശുപത്രിയില്‍ പ്രായം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍/ പിടിഐ
പലസ്തീനിലെ ആശുപത്രിയില്‍ പ്രായം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍/ പിടിഐ

ടെല്‍അവീവ്: ഇസ്രയേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ കുറഞ്ഞത് 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഏജന്‍സി. കുറഞ്ഞത് 27 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കന്‍ ഗാസയിലെ ബോംബാക്രമണത്തില്‍ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചരിത്ത്രില്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ മരിക്കുന്നത് ഇതാദ്യമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥരുടെ മരണത്തില്‍ ആദരസൂചകമായി എല്ലാ യുഎന്‍ ഓഫീസുകളില്‍ പതാക താഴ്ത്തിക്കെട്ടിയതായും മൗനം ആചരിക്കുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലില്‍ 1200ലധികം ആളുകള്‍ മരിച്ചതായി ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ചവരുടെ 11,000 കടന്നു. 

അതേസമയം, വടക്കന്‍ ഗാസയില്‍ ഹമാസിനെതിരെ നടന്ന പ്രത്യാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. യുദ്ധത്തില്‍ 46 ഇസ്രയേല്‍ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുത്തതോടെ ഹമാസിന് നിയന്ത്രണം നഷ്ടമായതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ സൈനിക മുന്നേറ്റത്തെ  ഒരു തരത്തിലും തടഞ്ഞുനിര്‍ത്താന്‍ ഹമാസിന് കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com