ഓറഞ്ചിന്റെ വലിപ്പം, യുവതിയുടെ ജനനേന്ദ്രിയത്തില്‍ കല്ല്; അപൂര്‍വ്വം

ബ്രിട്ടനില്‍ 27കാരിയുടെ ജനനേന്ദ്രിയത്തിന് സമീപം ഓറഞ്ചിന്റെ വലിപ്പമുള്ള കല്ല് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലണ്ടന്‍: ബ്രിട്ടനില്‍ 27കാരിയുടെ ജനനേന്ദ്രിയത്തിന് സമീപം ഓറഞ്ചിന്റെ വലിപ്പമുള്ള കല്ല് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധിച്ചപ്പോഴാണ് ഇടുപ്പില്‍ കല്ല് കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ കല്ല് നീക്കം ചെയ്തു.

കടുത്ത വയറുവേദനയ്ക്ക് പുറമേ ഛര്‍ദി, മനംപുരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് ജനനേന്ദ്രിയത്തിന് സമീപം കല്ല് കണ്ടെത്തിയത്. ഇടുപ്പില്‍ ഓറഞ്ചിന്റെ വലിപ്പമുള്ള കല്ലാണ് വേദനയ്ക്ക് കാരണമായത്. തുടര്‍ന്ന് ലേസര്‍ ശസ്ത്രക്രിയയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. ലേസര്‍ ശസ്ത്രക്രിയയിലൂടെ കല്ല് പൊട്ടിച്ചാണ് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

മൂത്രത്തില്‍ കല്ലിന് സമാനമായിരുന്നു ഇത്. മൂത്രം പിടിച്ചുവച്ചതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിന് സമീപം കല്ല് രൂപപ്പെടുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള ആരോഗ്യമാസികയില്‍ പറയുന്നത്. ബാക്ടീര മൂലമുള്ള അണുബാധയും ഈ രോഗാവസ്ഥയ്ക്ക് കാരണമാകാം. മൂത്രത്തില്‍ കല്ല് സാധാരണ സംഭവമാണെങ്കിലും ജനനേന്ദ്രിയത്തിന് സമീപം കല്ല് രൂപപ്പെടുന്നത് അപൂര്‍വ്വ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com