ഹാഫിസ് സയീദിന്റെ സഹായി മുഫ്തി ഖൈസര്‍ ഫാറൂഖ് വെടിയേറ്റു മരിച്ചു; റിപ്പോര്‍ട്ട്

ലഷ്‌കര്‍-ഇ-തൊയ്ബയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് ഖൈസര്‍ ഫാറൂഖ്.
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

കറാച്ചി: പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) പ്രവര്‍ത്തകനും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് ഖൈസര്‍ ഫാറൂഖ്. അജ്ഞാതര്‍ വെടിവച്ചു കൊന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച സമനാബാദ് പ്രദേശത്തെ ഒരു മതസ്ഥാപനത്തിന് സമീപം നടന്ന ആക്രമണത്തില്‍ 30 കാരനായ ഖൈസര്‍ ഫാറൂഖിന് വെടിയേറ്റതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഡോണ്‍ പത്രം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ മുഫ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന്റേത് എന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com